video
play-sharp-fill
കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്ത്..! സരിതയ്ക്കു പിന്നാലെ സ്വപ്‌നയും: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌നയും പ്രതിയാകുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസും കുടുക്കിൽ; സ്വർണ്ണക്കടത്തിന് സ്വപ്‌ന സമാനമായ സംരക്ഷണം

കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്ത്..! സരിതയ്ക്കു പിന്നാലെ സ്വപ്‌നയും: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌നയും പ്രതിയാകുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസും കുടുക്കിൽ; സ്വർണ്ണക്കടത്തിന് സ്വപ്‌ന സമാനമായ സംരക്ഷണം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭരണകാലത്ത് സരിതയെപഴിചാരി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ പിണറായി വിജയനും സംഘത്തിനും തിരിച്ചടിയായി സ്വപ്‌ന..! ഐടി വകുപ്പിലെ കരാർ ജീവനക്കാരിയായ സ്വപ്‌നയുടെ നേതൃത്വത്തിൽ സംസ്ഥാനത്തേയ്ക്കു വൻ തോതിൽ സ്വർണ്ണക്കടത്ത് നടത്തിയത് പിടിയിലായതോടെയാണ്, സരിതയ്ക്കു പിന്നാലെ സ്വപ്‌ന എന്ന യുവതിയുടെ ഇടപെടൽ വിവാദമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സരിത എസ്.നായർ എന്ന സ്ത്രീയുടെ ഇടപെടലുകളായിരുന്നു സർക്കാരിനെ ആദ്യ പകുതിയിൽ പിടിച്ചു കുലുക്കിയത്. സോളാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായും വീടുമായും സരിതയ്ക്കുണ്ടായിരുന്ന ബന്ധമായിരുന്നു പിണറായി വിജയന്റെയും ഇടതു പക്ഷത്തിന്റെയും തുറുപ്പ് ചീട്ട്. ഈ ആരോപണങ്ങളുടെ ചുവട് പിടിച്ചു പ്രതിപക്ഷം നടത്തിയ നീക്കങ്ങളാണ് ഒടുവിൽ ഉമ്മൻചാണ്ടി സർക്കാരിനെ അട്ടിമറിക്കുന്ന തലത്തിൽ വരെ എത്തിയത്. നൂറുകണക്കിന് സി.പി.എം ഇടതു പക്ഷ പ്രവർത്തകരാണ് ലാത്തിച്ചാർജിൽ അടക്കം പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ കോടികളുടെ സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ പ്രതിസ്ഥാനത്തു നിൽ
ക്കുന്ന സ്വപ്‌ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഐ.ടി വിഭാഗത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ മാനേജരാണ് സ്വപ്ന സുരേഷ്.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തിയതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ചില പ്രമുഖരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ കേസിൽ മുഖ്യആസൂത്രകയായിരുന്നു എന്നു കണ്ടെത്തിയ സ്വപ്‌ന സുരേഷിനെ ഉച്ചയോടെയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ട് ഉത്തരവ് ഇറങ്ങിയത്.

എന്നാൽ, സ്വപ്‌ന മാത്രമല്ല പല ഉന്നതരും ഇതിൽ ഉണ്ടാക്കാമെന്ന് കസ്റ്റംസ് സംശയിക്കുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. സ്വപ്ന ഇപ്പോൾ ഒളുവിൽ ആണെന്നും കസ്റ്റംസ് അറിയിച്ചു. യു എ ഇ കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. മുപ്പതുകിലോ സ്വർണം ആണ് കണ്ടെത്തിയത്.

സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതിൽ ഏറ്റവും വലിയ സ്വർണക്കടത്താണിതെന്നാണ് കരുതുന്നത്. 15 കോടിയുടെ സ്വർണ്ണക്കടത്താണ് ഇന്നലെ നടന്നത്. ആദ്യമായാണ് ഡിപ്ളോമാറ്റിക്ക് കാർഗോ വഴി ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇതിനിടെ, സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന് ഇന്റലിജൻസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഐ.ടി വകുപ്പിൽ ജോലി നൽകിയത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറിയുടെ ശുപാർശയിലാണ് യുവതിക്ക് ജോലി ലഭിച്ചത്.

ഐ.ടി സെക്രട്ടറിയുടെ ഫോൺകോളുകൾ പരിശോധിക്കണം. അന്ന് സരിതയായിരുന്നുവെങ്കിൽ ഇന്ന് സ്വപ്നയാണെന്നും എന്നാൽ ജനം സ്വപ്നലോകത്തല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപ്നയെ ഉന്നത സ്ഥാനങ്ങളിലിരുത്തുന്നത് സർക്കാരിന് ചീത്തപ്പേരാകുമെന്ന് നേരത്തെ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് ലഭിച്ചതാണ്. പ്രധാനപ്പെട്ട ഓഫീസുകളിലടക്കം ഇവർ കറങ്ങി നടക്കുന്നുണ്ടായിരുന്നു. പല പദ്ധതികളുടെയും നടത്തിപ്പിന്റെ ചുമതല ഇവർക്കായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. യു.എ.ഇ കോണസുലേറ്റിൽ നിന്നും പിരിച്ചുവിട്ടവർക്ക് സി പി എം പാർട്ടിയുമായി ബന്ധമുണ്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാന രീതിയിലുള്ള ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സ്വപ്‌നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവർ തന്നെ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണവും രമേശ് ചെന്നിത്തല ഉയർത്തുന്നുണ്ട്.