
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി കിടങ്ങൂരിൽ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന വിരണ്ടോടി. ചവിട്ടേറ്റ് ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.
കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ‘മയ്യനാട് പാർഥസാരഥി’ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കൊമ്പിലേറ്റ പരിക്കിന്റെ ചിത്രം പകർത്തി ഉടമയ്ക്ക് അയക്കുന്നതിനിടെയാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആന ആക്രമിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഒൻപതരയോടെയാണ് ആന വിരണ്ടത്. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ച ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. റാപിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






