play-sharp-fill
കേരള കോൺഗ്രസിൻ്റെ കടന്നു വരവ് എൻഡിഎയ്ക്ക് കരുത്തുപകരുമെന്ന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളപ്പള്ളി

കേരള കോൺഗ്രസിൻ്റെ കടന്നു വരവ് എൻഡിഎയ്ക്ക് കരുത്തുപകരുമെന്ന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളപ്പള്ളി

തിരുവനന്തപുരം: എൻഡിഎയുടെ ഘടകക്ഷിയായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കടന്നുവന്നത് എൻഡിഎയ്ക്ക് കൂടുതൽ കരുത്താണെന്ന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസിനെ എൻഡിഎയുടെ ഘടകകക്ഷിയാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാനായി ചേർന്ന തിരുവനന്തപുരം നേതൃയോഗം തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്ത് കേക്ക് മുറിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബിഡിജെഎസ് സംസ്ഥാന വൈസ് ചെയർമാൻ കെ പത്മകുമാർ, സംഗീത വിശ്വനാഥ് ,കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേഷ് കർത്താ, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രൊഫ: ബാലുജി വെള്ളിക്കര, ട്രഷറർ റോയ് ജോസ്, സംസ്ഥാന ഭാരവാഹികളായ എൽ. ആർ വിനയചന്ദ്രൻ, ലൗജിൻ മാളിയേക്കൽ വിനയ് നാരായണൻ, സുമേഷ് നായർ , മോഹൻദാസ് അമ്പലാറ്റിൽ, രശ്മി ബിജു, പുതൂർക്കോണം സുരേഷ്, രാമചന്ദ്രൻ കൊല്ലം, വിജയൻ താനാളിൽ, രാജേഷ് പൂജപ്പുര, രമാ ബി ദേവിഗീതം, വിനോദ്കുമാർ, കൃഷ്ണകുമാർ, ഹരി ഇറയാംകോട് , അജയൻ ആർ നെടുമങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.