Spread the love

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. ജോസ് കെ മാണിയുടെ തോല്‍വിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സംസ്ഥാന കമ്മിറ്റി അംഗം ജോണി ഏറത്ത് രാജിവെച്ചു. മുന്നണി മാറാത്തതില്‍ നേതാക്കളിലും അണികളിലും ഭിന്നതയുണ്ട്. എലിക്കുളം സ്വദേശിയാണ് ജോണി ഏറത്ത്. എലിക്കുളത്ത് എന്തുകൊണ്ട് വോട്ട് കുറഞ്ഞു എന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് വിവരം. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ജോസ് കെ മാണിയുടെ വസതിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകരുടെ വിജയാഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം.

video
play-sharp-fill

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായത്. മത്സരിച്ച 12 സീറ്റുകളിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ ഈ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനായില്ല. പാലായിൽ ജോസ് കെ മാണിയുടെ തോൽവിയും വലിയ ആഘാതമാണ് പാർട്ടിക്ക് നൽകിയത്.