
ഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്കിടെ താൻ അർഹനാണെന്ന അവകാശവാദവുമായി ജോസഫ് വാഴയ്ക്കൻ.തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ അദ്ദേഹം ഡല്‍ഹിയിലെത്തി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ വാഴയ്ക്കൻ കാണും. കെപിസിസി അധ്യക്ഷ പദവിയ്ക്ക് താൻ യോഗ്യനാണെന്നും പ്രവർത്തകർക്ക് മുഴുവൻ സമയ പ്രസിഡന്റിനെയാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനായി വഴക്കുണ്ടാക്കാനോ മത്സരത്തിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
“വഴക്കുണ്ടാക്കാനോ പിടിച്ചുപറിക്കാനോ ഇല്ല. ഞാൻ ചോദിച്ചു പിടിച്ചു വാങ്ങേണ്ട പോസ്റ്റൊന്നുമല്ലത്. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് ഞാൻ അർഹനാണ്. പാർട്ടിക്ക് അനുയോജ്യമെന്ന് തോന്നിയാല്‍ എന്നെ പരിഗണിക്കാം,” എന്നാണ് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിയുടെ അന്തിമ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷ പദവിയെ ചുറ്റിപ്പറ്റിയുള്ള ആന്തരിക ചർച്ചകള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.







