video
play-sharp-fill

ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേര്‍ത്ത് പിടിച്ച ബജറ്റ്; വയോജനങ്ങള്‍ക്ക് മരുന്ന് ഇനി മുറ്റത്തെത്തും

ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേര്‍ത്ത് പിടിച്ച ബജറ്റ്; വയോജനങ്ങള്‍ക്ക് മരുന്ന് ഇനി മുറ്റത്തെത്തും

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേര്‍ത്ത് പിടിച്ച ബജറ്റാണിതെന്ന് നിസ്സംശയം പറയാം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി, അവരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പൂര്‍ത്തിയാക്കിയത്.

വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി നടപ്പാക്കും. മരുന്നുകള്‍ക്ക് ഒരുശതമാനം അധിക ഇളവും നല്‍കും. സംസ്ഥാനത്ത് ഉടനീളം 5000 വയോ ക്ലബുകള്‍ ആരംഭിക്കും.
പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതിയും ആവിഷ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് കൂടുതല്‍ ബഡ്സ് സ്‌കൂളുകള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ അധികമായി ഉള്‍പ്പെടുന്ന വഴിയോര കച്ചവടത്തിനും ആശ്വാസം നല്‍കുന്ന ബജറ്റാണിത്. വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ബജറ്റ് ഉറപ്പാക്കുന്നു. ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ വായ്പയും ഇവര്‍ക്ക് അനുവദിക്കും. ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.