video
play-sharp-fill

ബജറ്റ്: നഴ്‌സിങ് കോളജുകള്‍ക്കായി ഈ വര്‍ഷം 20 കോടി, സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും

ബജറ്റ്: നഴ്‌സിങ് കോളജുകള്‍ക്കായി ഈ വര്‍ഷം 20 കോടി, സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ്. യോഗ്യതയുള്ള നഴ്‌സുമാരുടെ ആവശ്യകത വര്‍ധിപ്പിക്കണം.

ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടത്തില്‍ 75 ആശുപത്രികളില്‍ സഹകരണ സ്ഥാപനങ്ങളുടെയും ഷീമാറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് ഇവ ആരംഭിക്കുന്നത്.

ഇതിനായി 20 കോടി ഈ വര്‍ഷം ധനവകുപ്പ് വകയിരുത്തി.