
ഇടുക്കി:സംസ്ഥാനത്തെ പ്ലസ് വൺ സ്‌പോർട്സ് ക്വാട്ട സപ്ലിമെന്ററി രജിസ്‌ട്രേഷനും വെരിഫിക്കേഷനും രണ്ട് മുതൽ ആറ് വരെ നടക്കും. ഇതുവരെ പ്ലസ് വൺ സ്‌പോർട്സ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സ്‌പോർട്സ് മികവ് രജിസ്‌ട്രേഷൻ നടത്തി രണ്ടാം ഘട്ടം ചെയ്യാത്തവർക്കും www.sports.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സ്‌പോർട്സ് മികവ് രജിസ്‌ട്രേഷൻ ചെയ്ത ശേഷം ലഭിക്കുന്ന അച്ചീവ്‌മെന്റ് രജിസ്റ്റർ പ്രിന്റ്ഔട്ട്, സ്‌പോർട്സ് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും എന്നിവ സഹിതം രണ്ടിന് രാവിലെ 10 മുതൽ ആറിന് ഉച്ചയ്ക്ക് രണ്ട് വരെ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ എത്തണം.
സ്‌കൂൾ തല മത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ ജില്ലാ അംഗീകൃത സ്‌പോർട്സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്‌പോർട്സ് കൗൺസിൽ ഒബ്സർവറുടെ ഒപ്പ്, സീരിയൽ നമ്പർ, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യു അതോറിട്ടി എന്നിവ നിർബന്ധമായും ഉണ്ടാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെരിഫിക്കേഷന് ശേഷം ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി സ്‌കൂൾ കാൻഡിഡേറ്റ് ലോഗിൻസ്‌പോർട്സ് എന്ന ലിങ്കിൽ രണ്ടാം ഘട്ട രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895112027, 8281797370, 9747093334.







