Friday, April 24, 2026

പാരമ്പര്യവും തനിമയും ഭക്‌തിയും ഇഴ ചേരുന്ന കീഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ വലിയപാന 26 ന്‌ നടക്കും: നാളെ ചെറിയ പാന.

Spread the love

കടുത്തുരുത്തി: കീഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ വലിയപാന 26 ന്‌ നടക്കും. നാളെ ചെറിയ പാന. പാരമ്പര്യവും തനിമയും ഭക്‌തിയും ഇഴ ചേരുന്ന കീഴൂര്‍ പാന ഉത്സവം ഒരു ദേശത്തിന്റെയാകെ സമര്‍പ്പണമാണ്‌.പാനയുടെ ചടങ്ങുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു വലിയ പാന.

video
play-sharp-fill

ദാരികനാകുന്ന തിന്മയ്‌ക്കു മേല്‍ ഭഗവതിയാകുന്ന നന്മ നേടുന്ന വിജയമാണു വലിയ പാനയുടെ സാരാംശം.കീഴൂര്‍, പുഴിക്കോല്‍, മാന്നാര്‍, വെള്ളാശേരി കരകളില്‍ നിന്നുള്ളവരാണു പാനയില്‍ പ ങ്കെടുക്കുന്നത്‌. ഭദ്രകാളി ദാരിക സമയത്ത്‌ പരമശിവന്‍ നിയോഗിക്കുന്ന പടയാളികളാണു പാനക്കാര്‍. നിഗ്രഹത്തിനായി പുറപ്പെടുന്ന ശിവന്റെ ഭൂതഗണങ്ങളായ ഇവര്‍ പടയാളികളുടെ വേഷം ധരിച്ചാണ്‌ എത്തുന്നത്‌.പ്രത്യേക രീതിയില്‍ ഉടുത്തു കെട്ടി തലപ്പാവണിഞ്ഞു പ്രത്യേക ചുവടുകളോടയാണ്‌ ഇവരുടെ വരവ്‌.

ചെത്തിമിനുക്കിയ പാലക്കൊമ്പിന്റെ മുകള്‍ വശത്തു ദ്വാരമുണ്ടാക്കി അതില്‍ തെങ്ങിന്‍പൂവ്‌ തിരുകിവച്ചുള്ള പാനക്കുറ്റിയാണ്‌ ആയുധമായി ഉപയോഗിക്കുന്നത്‌.
പാനക്കാര്‍ക്കു പാനക്കുറ്റി നല്‍കുന്ന ചടങ്ങാണ്‌ പ്രധാനപ്പെട്ടത്‌. പാനയുണ്ണി എറിഞ്ഞു നല്‍കുന്ന പാനക്കുറ്റി സ്വീകരിച്ചവര്‍ ക്ഷേത്രമുറ്റത്ത്‌ പ്രത്യേക ചുവടുകള്‍ വയ്‌ക്കും. ഇതെല്ലാം മേളത്തിന്റെ അകമ്പടിയോടെ ദേവിയെ വണങ്ങി ദാരികനെ അന്വേഷിക്കലാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ പാനയമ്പലത്തില്‍ തുള്ളി ദേവിയെ വലംവയ്‌ക്കും ദാരികനെ അന്വേഷിച്ചു കണ്ടെത്തിയില്ല എന്നാണു വിശ്വാസം. തുടര്‍ന്ന്‌ പാനപ്പുരയിലെ ദേവിക്കു മുന്നില്‍ പാനക്കുറ്റി പൂജിച്ച്‌ പാനയുണ്ണി കൈമാറും.ആയുധവുമായി പാനക്കാര്‍ ദാരികനെ അന്വേഷിച്ചു പ്രത്യേക താളക്രമത്തില്‍ ക്ഷേത്രത്തിനു ചുറ്റും നടക്കും. ഉച്ചയോടെ ഇത്‌ അവസാനിക്കും.

തുടര്‍ന്ന്‌ പാനക്കുറ്റിയേന്തിയ പാനക്കാര്‍ പാന വരമ്പിലേക്ക്‌ പോകും.
ഏറെ താമസിയാതെ ദാരികന്‍ പിടിയിലാകും. ദാരിക വേഷദാരിയായ ഒരാളെ ആര്‍ത്തട്ട ഹസിച്ച്‌ പാനക്കാര്‍ ചാടിലേറ്റും. തുടര്‍ന്ന്‌ ദാരികനെ ദേവിക്കു മുന്‍പില്‍ കാഴ്‌ച വയ്‌ക്കും. തുടര്‍ന്നു ശരീരത്തില്‍ ചുണ്ട കുത്തി പ്രതീകാത്മകമായി ചോര വീഴ്‌ത്തി ദാരിക നിഗ്രഹത്തിന്റെ ചടങ്ങുകളെ അനുസ്‌മരിച്ചു നിണത്തോടു കൂടിയ ഗുരുതി നടക്കും.