‘അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം’: വോട്ട് രേഖപ്പെടുത്തി കെ സി വേണുഗോപാല്‍

Spread the love

അയ്യന്റെ സ്വർണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

video
play-sharp-fill

ജനകീയ കോടതിയില്‍ അവരെ വെറുതെ വിടില്ല. എല്‍ഡിഎഫ് സർക്കാരിനെതിരെ ജനം ഒന്നടങ്കം വിധിയെഴുതും. നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും. പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പുറത്തുവന്ന ശബ്ദരേഖ വ്യാജമെങ്കില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

 

വോട്ടിനു കോഴ കേരളത്തിന് പരിചിതമല്ലാത്ത കാര്യമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തെ വിലയ്ക്ക് വാങ്ങാമെന്ന് ബിജെപി കരുതുന്നു. അവർക്കുള്ള കനത്ത പ്രഹരമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിക്കാരെ ഇത് നിങ്ങള്‍ക്കുള്ള മണ്ണല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി എസ് ഉണ്ടായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വി എസിന്റെ അഭാവത്തില്‍ ജി സുധാകരൻ ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാം തുറന്ന് പറയുന്നു. കമ്യുണിസ്റ്റ് പാർട്ടിയെ തകർക്കാനല്ല, രക്ഷപ്പെടുത്താനാണ് സുധാകരൻ ശ്രമിച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു.