
തിരുവനന്തപുരം: വോട്ടിന് നോട്ട് വിവാദം പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ഹൈപ്പായി മാറിയെന്ന് ആർ ശ്രീലേഖ.
വിവാദം എൻഡിഎയെ ബാധിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പണം കൊടുത്തതായി വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.
വട്ടിയൂർക്കാവില്‍ താൻ വിജയിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീലേഖ പ്രതീക്ഷ പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോദിജിയുടെ ബഹനാണ് താൻ. വട്ടിയൂർക്കാവില്‍ താൻ വിജയിക്കും. കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുകയും ചെയ്യും. ബിജെപി വിജയിക്കുമെന്ന് ഭയത്താലാണ് ഇത്തരം ആരോപണങ്ങള്‍ ഉയർത്തുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.



