
കാസർകോട്: ഉദുമ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റായ ബി.എം. ജമാലാണ് സംഭവത്തിൽ ഉൾപ്പെട്ടത്.
ബേക്കല്‍ ഇസ്ലാമിയ എ.എല്‍.പി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം നടന്നത്. ജമാല്‍ ധരിച്ചിരുന്ന കണ്ണടയില്‍ ക്യാമറയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും അതില്‍ ക്യാമറയുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നുമാണ് ജമാലിന്റെ വിശദീകരണം. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറും പോലീസും ഇടപെട്ട് കണ്ണട പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടര്‍ന്ന് ബൂത്തില്‍ നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പോലീസിന്റെ ഇടപെടലോടെ സ്ഥിതി നിയന്ത്രണത്തിലാക്കി. തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കി വിഷയത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.







