Spread the love

കൊച്ചി: ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉച്ചഭക്ഷണം കഴിഞ്ഞാലുടൻ അനുഭവപ്പെടുന്ന അമിതമായ ക്ഷീണവും ഉറക്കവും മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്.

video
play-sharp-fill

ഉച്ചയ്ക്ക് ഒരു മണിക്കും നാല് മണിക്കും ഇടയിലുള്ള സമയത്ത് ശരീരം സ്വാഭാവികമായും വിശ്രമാവസ്ഥയിലേക്ക് മാറാൻ ശ്രമിക്കുന്നതാണ് ഈ മന്ദതയ്ക്ക് കാരണമാകുന്നത്. എന്നാല്‍ ശരിയായ ഭക്ഷണക്രമത്തിലൂടെ ഈ ഊർജ്ജക്കുറവിനെ മറികടക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദിവസവും ചെറിയ അളവില്‍ നട്‌സുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പെട്ടെന്നുള്ള ഊർജ്ജ നഷ്ടം തടയാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ നട്‌സുകളും വിത്തുകളും ഊർജ്ജനില വേഗത്തില്‍ വർദ്ധിപ്പിക്കാൻ ഫലപ്രദമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന പ്രോബയോട്ടിക്സുകളാല്‍ സമ്പന്നമായ തൈരാണ് മറ്റൊരു പ്രധാന ഭക്ഷണം. ശരീരത്തിലെ ഊർജ്ജ ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ദിവസം മുഴുവൻ സജീവമായിരിക്കാൻ തൈര് സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് തടയാൻ ആപ്പിള്‍, ബെറി തുടങ്ങിയ പഴങ്ങള്‍ ശീലമാക്കാവുന്നതാണ്. പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും അടങ്ങിയ ഇത്തരം പഴങ്ങള്‍ ശരീരത്തിന് ആവശ്യമായ ഉന്മേഷം നല്‍കുന്നു.

പ്രോട്ടീൻ കലവറയായ പുഴുങ്ങിയ മുട്ടകള്‍ വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയർ നിറഞ്ഞ സംതൃപ്തി നല്‍കാനും സഹായിക്കുന്നതാണ്. ഇതിനുപുറമെ, ഡാർക്ക് ചോക്ലേറ്റിന്റെ ഉപയോഗവും ഗുണകരമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിലെ മഗ്നീഷ്യവും നേരിയ അളവിലുള്ള കഫീനും മന്ദതയകറ്റി മനസ്സിനും ശരീരത്തിനും ഉണർവ് പകരും.

കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെ ഉച്ചകഴിഞ്ഞുള്ള ഈ പ്രതിസന്ധിയെ അതിജീവിച്ച്‌ തൊഴിലിടങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത പുലർത്താൻ സാധിക്കും.