Spread the love

കൊട്ടാരക്കര: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങള്‍ രാഷ്ട്രീയ വിവാദത്തിലേക്ക്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ അധിക്ഷേപിച്ച മന്ത്രിയുടെ നടപടിയില്‍ ബിന്ദു മേനോന്‍ കടുത്ത അമര്‍ഷത്തിലാണ്. ബിന്ദു 112-ല്‍ വിളിച്ച്‌ പോലീസ് സഹായം തേടിയതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ‘വട്ട് മൂത്താല്‍ ആര്‍ക്കും പരാതി പറയാം’ എന്ന മന്ത്രിയുടെ പരിഹാസമാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുന്നത്.

video
play-sharp-fill

തന്റെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ശ്രമിച്ചുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമുള്ള ബിന്ദു മേനോന്റെ വെളിപ്പെടുത്തല്‍ ഗൗരവകരമായ നിയമപ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി നല്‍കിയാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ വിശ്വാസപരമായ കാരണങ്ങളാല്‍ കേസിന് പോകുന്നില്ലെന്ന് ബിന്ദു പറയുന്നുണ്ടെങ്കിലും, വരും ദിവസങ്ങളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഏറിയാല്‍ ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തന്നെ തെറിച്ചേക്കാം.

മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള വിവാഹമോചനത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് ഗണേഷ് കുമാര്‍ വീണ്ടും നീങ്ങുന്നത്. വര്‍ഷങ്ങളായി തുടരുന്ന മാനസിക പീഡനങ്ങളും മന്ത്രിയുടെ വഴിവിട്ട ബന്ധങ്ങളും ഇനി സഹിക്കാനാവില്ലെന്ന നിലപാടിലാണ് ബിന്ദു മേനോന്‍. ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങിയില്ലെങ്കിലും, സിവില്‍ കേസ് വഴി വിവാഹമോചനവും വന്‍ തുക നഷ്ടപരിഹാരവും ആവശ്യപ്പെടാനാണ് സാധ്യതയെന്ന് ബിന്ദുവിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ എ.ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ഇടപെടലിനെ രാഷ്ട്രീയമായി നേരിടാനാണ് ഗണേഷ് ശ്രമിക്കുന്നത്. ശ്രീലേഖ ബിജെപിക്കാരിയായതുകൊണ്ടാണ് ബിന്ദുവിനെ സഹായിക്കുന്നതെന്ന് മന്ത്രി ആരോപിക്കുമ്പോഴും, ശ്രീലേഖ തന്റെ അടുത്ത ബന്ധുവാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചതാണെന്നും ബിന്ദു മേനോന്‍ വ്യക്തമാക്കുന്നു. വ്യക്തിപരമായ കാര്യങ്ങളെ രാഷ്ട്രീയവത്കരിച്ച്‌ രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ വിവാദം ഇടതുമുന്നണിക്കും സര്‍ക്കാരിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 5000 പ്രണയങ്ങളുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ട മാന്യത മന്ത്രി ലംഘിച്ചുവെന്ന വികാരമാണ് മുന്നണിക്കുള്ളിലും ഉയരുന്നത്.