Spread the love

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. കാട്ടാന ആക്രമണത്തിലല്ല മുരുകൻ മരിച്ചതെന്ന
വനം വനംവകുപ്പിന്റെ വാദം തളളി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്.

video
play-sharp-fill

ഇന്നലെയാണ് . സമീപത്തെ ഒരു കെട്ടിട നിർമാണസൈറ്റിലെ ജോലിക്ക്‌ശേഷം ആടുകള്‍ക്ക് തീറ്റയ്‌ക്കായി സമീപത്തെ കൃഷിഭൂമിയിലെത്തിയപ്പോഴാണ് കാട്ടാന മുരുകനെ ആക്രമിച്ചത്. മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്.

വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാട്ടാന ആക്രമണത്തിലാണ് മുരുകൻ മരിച്ചതെന്ന് ആരോപിച്ച്‌ നാട്ടുകാർ ആശുപത്രിയില്‍ പ്രതിഷേധിച്ചു. . പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാർ യാതൊരുവിധ മുൻകരുതലുകളോ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പോ നല്‍കാതെ പെട്ടെന്ന് തുരത്തിയതാണ് ഈ വലിയ അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വനംവകുപ്പ് കൈമാറാന്‍ തീരുമാനമായി. പണം നല്‍കിയാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുളളൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.