Spread the love

കാസർകോട്: കാസർകോട് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. പൊള്ളലേറ്റത് നഗരസഭ വാർഡ് കൗണ്‍സിലർക്കും എട്ട് വയസുകാരനും.

video
play-sharp-fill

കാഞ്ഞങ്ങാട് നഗരസഭാ പത്തൊമ്പതാം വാർഡ് കൗണ്‍സിലർ എൻ ഉണ്ണികൃഷ്ണനാണ് ശരീരത്തില്‍ പൊള്ളലേറ്റത്. പൊതു പരിപാടിയില്‍ പങ്കെടുത്ത് ഇരു ചക്ര വാഹനത്തില്‍ മടങ്ങവെയാണ് പൊള്ളലേറ്റത്.

അതേ സമയം വിദ്യാർത്ഥിയായ ഇഷാൻ കഴുത്തിനാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ആണ് സൂര്യാതപമേറ്റത്. സൂര്യാതപവുമായി ബന്ധപ്പെട്ട് വലിയ ജാഗ്രതാ നിർദ്ദേശം നിലനില്‍ക്കുന്നുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group