Spread the love

തിരുവനന്തപുരം: പിണറായി സർക്കാറിന്റെ കാലത്ത് ആരുമറിയാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയെന്ന് മുൻ കെഎസ്‌ഇബി ചെയർമാൻ ബിജു പ്രഭാകർ ഐഎഎസ്.

video
play-sharp-fill

താൻ ചെയർമാനായിരിക്കെ പല തവണ നടപ്പാക്കി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാത്തതിന് പിന്നില്‍ റിസോർട്ട് മാഫിയയാണ്. കേരളം നമ്പർ വണ്ണാണെന്ന് വിശ്വസിക്കുന്നത് അടിമകളെന്നും ബിജു പ്രഭാകർ പറഞ്ഞു.

രാഷ്ട്രീയ നേതൃത്വം അഴിമതി നടത്തുന്നത് ഉദ്യോഗസ്ഥർ മുഖേനയാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടില്‍ നല്ല ഭരണാധികാരികളെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിജു പ്രഭാകര്‍. മുൻ ഡിജിപി എ.ഹേമചന്ദ്രനാണ് ബിജു പ്രഭാകര്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.