play-sharp-fill
കരുവാറ്റ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിക്ക് ശേഷം തുഴച്ചിലുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പ് ആക്രമിച്ചു; ആറ് പേര്‍ക്ക് പരിക്ക്; ക്യാമ്പിലെ ഡെസ്കും കസേരകളും തകര്‍ത്തു; തുഴച്ചിലുകാര്‍ക്കായി ഒരുക്കിയ ഭക്ഷണവും നശിപ്പിച്ചു

സ്വന്തം ലേഖകൻ

ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയില്‍ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിക്ക് ശേഷം തുഴച്ചിലുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായി. ബോട്ട് ക്ലബ് തുഴച്ചിലുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. നാട്ടുകാരനായ ഒരാള്‍ക്കും പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളംകളിക്കിടെ ഇരുവിഭാഗവും തമ്മില്‍ ചെറിയതോതില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
മത്സരശേഷം എസ് എൻ കടവിലുള്ള പി ബി സിയുടെ ക്യാമ്പിലേക്കെത്തിയ നാട്ടുകാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ക്യാമ്പിലെ ഡെസ്കും കസേരകളും തകര്‍ത്ത ഇവര്‍ തുഴച്ചിലുകാര്‍ക്കായി ഒരുക്കിയ ഭക്ഷണവും നശിപ്പിച്ചു.

തുഴച്ചിലുകാരായ ലാല്‍, രതീഷ്, അഖില്‍, ഗഗൻ, പ്രശാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കരുവാറ്റ കന്നുകാലിപ്പാലം സ്വദേശി അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.