കൃത്രിമം നടത്തിയവരെ കരകയറ്റാനില്ല; തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ നല്‍കേണ്ട ബാധ്യതയുമില്ല; കരുവന്നൂരില്‍ ധനസഹായം ആവശ്യപ്പെട്ട് ആരും എത്തിയിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍

കൃത്രിമം നടത്തിയവരെ കരകയറ്റാനില്ല; തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ നല്‍കേണ്ട ബാധ്യതയുമില്ല; കരുവന്നൂരില്‍ ധനസഹായം ആവശ്യപ്പെട്ട് ആരും എത്തിയിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍

കരുവന്നൂർ: സാമ്പത്തിക തട്ടിപ്പിനിരയായ കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കേണ്ട ബാധ്യത കേരള ബാങ്കിനില്ലെന്ന് ഗോപി കോട്ടമുറിക്കല്‍.

സഹകരണ മന്ത്രിയുടെ പത്രസമ്മേളനങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ക്ക് പുറമെ സാമ്പത്തിക സഹായം തേടിയുള്ള കത്തോ നിര്‍ദ്ദേശങ്ങളോ ഔദ്യോഗികമായി ബാങ്കിന് ലഭിച്ചിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ് കൂടിയായ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. ധനസഹായം ആവശ്യപ്പെട്ട് ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് അറിയിച്ച ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് ആവശ്യപ്പെട്ടാല്‍ അതേക്കുറിച്ച്‌ ആലോചിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു.

എകെജി സെന്ററിലേക് വിളിപ്പിച്ചത് കാശ് കൊടുപ്പിക്കാനാണ് എന്ന മാധ്യമവാര്‍ത്തകള്‍ വിചിത്രമാണ്. ആര്‍ബിഐയും നബാഡിന്റെയും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ കേരള ബാങ്ക് പ്രവര്‍ത്തിക്കു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇന്നുവരെ പാര്‍ട്ടി ഇടപെട്ടിട്ടില്ല. സഹകരണ വകുപ്പിന് അങ്ങനെ എന്തെങ്കിലും വേണമെങ്കില്‍ വകുപ്പിന് പറയാമല്ലോയെന്നും സഹായനിധി രൂപീകരിക്കുന്നതിനും കേരള ബാങ്കിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.