കോട്ടയം കറുകച്ചാലിൽ ഒന്നര വയസുകാരി വീട്ടുമുറ്റത്തെ പടുതാകുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം കറുകച്ചാലിൽ ഒന്നര വയസുകാരി വീട്ടുമുറ്റത്തെ പടുതാകുളത്തിൽ മുങ്ങി മരിച്ചു

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: കറുകച്ചാലിൽ ഒന്നര വയസുകാരി വീട്ടുമുറ്റത്തെ പടുതാകുളത്തിൽ മുങ്ങി മരിച്ചു. ഉമ്പിടി വൃന്ദാവനത്തിൽ രജിത്ത് -ശരണ്യ ദമ്പത്തികളുടെ മകൾ വൈഗ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ ആയിരുന്നു സംഭവം.

മുറ്റത്ത് ഉണ്ടായിരുന്ന കുട്ടിയെ ആറരയ്ക്ക് ശേഷം കാണാതായി. വീട്ടുകാർ സമീപത്തെ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനോട് ചേർന്നുള്ള പടുതാകുളത്തിൽ കുട്ടിയെ മുങ്ങി താഴ്ന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കറുകച്ചാൽ എൻ. എസ്. എസ്. ആശുപത്രിയിലും തുടർന്ന് ചെത്തിപ്പുഴ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കറുകച്ചാൽ റിവാസ് ഡ്രൈവിംങ് സ്കൂൾ ഉടമയാണ് രജിത്ത്.