കറുകച്ചാലിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു; മരിച്ചത് ആനിക്കാട് സ്വദേശി
കറുകച്ചാല്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.
മല്ലപ്പള്ളി ആനിക്കാട് കൂടത്തുമുറിയില്‍ മാത്യു ഐസക്ക് (48) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 8.10-ന് ചങ്ങനാശേരി-വാഴൂർ റോഡില്‍ കറുകച്ചാല്‍ അണിയറപ്പടിക്ക് സമീപമായിരുന്നു അപകടം.
ബൈക്ക് നിർത്തിയ ശേഷം സമീപത്തെ കടയിലേക്ക് നടന്നുപോകുമ്പോള്‍ മാമ്മൂട് സ്വദേശി ഓടിച്ച കാർ മാത്യുവിനെ പിന്നില്‍നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടശേഷം കാർ നിർത്താതെ പോയി. ഇയാള്‍ പിന്നീട് കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണ് മരണം സംഭവിച്ചത്. ഭാര്യ: റീന. മക്കള്‍: ആഷർ, എയ്ഞ്ചല്‍. സംസ്‌കാരം പിന്നീട്.
Third Eye News Live
0