കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍വൻ സ്വർണവേട്ട; പിടികൂടിയത്  ഒന്നരക്കോടിയുടെ സ്വര്‍ണം

കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍വൻ സ്വർണവേട്ട; പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണം

സ്വന്തം ലേഖിക

കൊച്ചി: കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ നിന്നായി ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു.

കരിപ്പൂരില്‍ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ്‌ ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ടര്‍ ടാപ്പില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണം ആണ് കസ്റ്റംസ്‌ ഇയാളില്‍ നിന്നും പിടികൂടിയത്.

ഇവരെ കൂടാതെ കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരില്‍ നിന്ന് 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതംവും ഇന്ന് പിടികൂടി.

നെടുമ്പിശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി റഷീദും ഇന്ന് പിടിയിലായി.