Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്ന് പേര്‍ പിടിയില്‍.

മൂന്ന് പേരില്‍ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍ഗോഡ് സ്വദേശി അബ്‌ദുള്‍ സലാം, പുതുപ്പാടി സ്വദേശി ഹുസെെന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് നൂറുദ്ദീനില്‍ നിന്ന് പിടിച്ചെടുത്തത്. എയര്‍പോഡിനുള്ളിലും ബെല്‍റ്റിനുള്ളിലും പാത്രത്തിനുള്ളില്‍ ഘടിപ്പിച്ച രൂപത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

28ഗ്രാം തൂക്കം വരുന്ന ചെറിയ പാക്കറ്റുകളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഹുസെെനില്‍ നിന്ന് പിടികൂടിയത്. 20,000മുതല്‍ 70,000 രൂപ വരെ പ്രതിഫലത്തിനാണ് ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് റിപ്പോര്‍ട്ട്.