play-sharp-fill
റബർ വില സ്ഥിരതാ പദ്ധതി  കെ എം മാണി റബർ വിലസ്ഥിരതാ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യണം: കേരളാ യൂത്ത് ഫ്രണ്ട്‌ എം

റബർ വില സ്ഥിരതാ പദ്ധതി കെ എം മാണി റബർ വിലസ്ഥിരതാ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യണം: കേരളാ യൂത്ത് ഫ്രണ്ട്‌ എം

സ്വന്തം ലേഖിക

കോട്ടയം: റബർ വില സ്ഥിരതാ പദ്ധതി
കെ എം മാണി റബർ വിലസ്ഥിരതാ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യണമെന്ന്
കേരളാ യൂത്ത് ഫ്രണ്ട്‌ എം.

കേരളത്തിലെ റബർ കർഷകർ വിലയിടിവ് മൂലം വലിയ ദുരിതമനുഭവിച്ചപ്പോൾ കൈത്താങ്ങാകുന്നതിനു കേരളാ കോൺഗ്രസ് എം ചെയർമാനും ധനകാര്യമന്ത്രിയുമായിരുന്ന കെ എം മാണി യാണ് വിവിധ വകുപ്പുകളെ ഏകോപിപിച്ച് റബർ വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളിതുവരെയും ഇതിനു സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുന്നതിനു കേന്ദ്ര ഗവണ്മെന്റിനു സാധിച്ചിട്ടില്ല. ചണവും പരുത്തിയും കാർഷിക വിളകളായി പ്രഖ്യാപിച്ചപ്പോളും റബറിനെ കാർഷിക വിളയായി പരിഗണിക്കുന്നതിന് പോലും തയ്യാറാകാത്ത കേന്ദ്രസർക്കാർ രാജ്യത്തെ കർഷകരെയും ചെറുപ്പക്കാരെയും ദ്രോഹിക്കുകയാണെന്നും
കേരളാ യൂത്ത് ഫ്രണ്ട്‌ എം ആരോപിച്ചു.

വിലസ്ഥിരതാ പദ്ധതി യിലൂടെ റബറിനു 250 രൂപ വില ഉറപ്പുവരുത്തണമെന്നും കേരളാ യൂത്ത് ഫ്രണ്ട്‌ എം സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്സ് കോഴിമല സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു .

സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു .സാജൻ തൊടുക,സിറിയക് ചാഴികാടൻ,ഷെയ്ക് അബ്ദുള്ള ,ദീപക് മാമ്മൻ മത്തായി ,ജോജി പി തോമസ് ,ആൽബിൻ പേൺഡാനം,ഷിബു തോമസ് ,എൽബി അഗസ്റ്റിൻ ,മാത്യു നൈനാൻ ,സുനറ്റ് കെ വൈ ,ജോജസ് ജോസ് ,തോമസ് ഫിലിപ്പോസ് ,ജോമോൻ പൊടിപാറ ,അരുൺ തോമസ് ,ജോഷ്വാ രാജു ,പീറ്റർ പാവറട്ടി ,ഷിജോ ഗോപാലൻ ,സെബാസ്റ്റ്യൻ മുല്ലക്കര എന്നിവർ പ്രസംഗിച്ചു.