Spread the love

തിരുവനന്തപുരം : പോക്സോ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യൂട്യൂബ് ചാനലുകാർ അടൂരിൽ പിടിയിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ളോഗ് എന്നീ ചാനുകളിൽ പ്രവർത്തിക്കുന്നആറു പേർക്കെതിരായാണ് കേസ്.

video
play-sharp-fill

അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഒന്നാംപ്രതിയുടെ കുടുംബത്തെയാണ് യൂട്യൂബ് ചാനലുകാർ ഭീഷണിപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു, അത് തങ്ങളുടെ പക്കലുണ്ട്, യൂട്യൂബ് ചാനൽ വഴി അവ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. വിവരം അറിഞ്ഞ പൊലീസ് പരാതിക്കാർക്കൊപ്പം നിന്നു, പ്രതികളെ തന്ത്രപൂർവ്വം അടൂരിലേക്ക് വിളിച്ചുവരുത്തി. വിസ്മയ ന്യൂസ് നടത്തിപ്പിക്കുരായ അഗ്നി ജുവൽ, അനീഷ് വിജയൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ശ്രീ വ്ളോഗ് യൂട്യൂബ് ചാനൽ നടത്തിപ്പുക്കാരായ ശ്രീജിത്ത് അയാളുടെ ഭാര്യ എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ.