Spread the love

ഇറാൻ: കടലില്‍ മൈൻ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് ഹോർമൂസിലെ ഒമാൻ തീരത്തോട് ചേർന്ന ഭാഗത്ത് ജാഗ്രതാ നിർദേശം.

video
play-sharp-fill

ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും കടുത്ത ജാഗ്രത പുലർത്താൻ ഔദ്യോഗികമായി നിർദേശം നല്‍കിയിട്ടുണ്ട്.

യു.എസ് – ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി നിലവില്‍ ഉയർന്ന നിലയിലാണ്. ഇറാൻ മേഖലയില്‍ മൈനുകള്‍ നിക്ഷേപിക്കുന്നതായി യു.എസ് ഇന്റലിജൻസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഹോർമൂസിന് മേലുള്ള നിയന്ത്രണം നിയമമായി പാസാക്കാൻ ഇറാൻ പാർലമെന്റ് നടപടി തുടങ്ങി. ഇറാൻ – അമേരിക്ക ധാരണ വീണ്ടും അനിശ്ചിതമായി നീളുന്നതിനിടെ അമേരിക്ക നയതന്ത്രത്തെ വഞ്ചിച്ചെന്ന് ഇറാൻ കുറ്റപ്പെടുത്തി.