
കണ്ണൂർ: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.
കണ്ണൂർ പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.
മകൻ്റെ ഭാര്യയുടെ അച്ഛനും അയൽക്കാരനുമായ പവിത്രനാണ് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
പവിത്രന് താല്പര്യമില്ലാതെ ആയിരുന്നു മകൾ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്.
ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം.
അതിന്റെ പകയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.







