video
play-sharp-fill

അമിത് ഷാ.., നിങ്ങൾ നടത്തിയത് നല്ല നീക്കമാണ് ; എന്നെ അറസ്റ്റ് ചെയ്യാം പക്ഷെ നിശബ്ദനാക്കാൻ കഴിയില്ല : പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

അമിത് ഷാ.., നിങ്ങൾ നടത്തിയത് നല്ല നീക്കമാണ് ; എന്നെ അറസ്റ്റ് ചെയ്യാം പക്ഷെ നിശബ്ദനാക്കാൻ കഴിയില്ല : പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ആരോപിച്ച് പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥ് രംഗത്ത്.

പൊലീസ് കേസെടുത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചാണ് കണ്ണൻ ഗോപിനാഥന്റെ പ്രതികരണം. അമിത് ഷാ നടത്തിയ നല്ല നീക്കമാണ്. നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാം പക്ഷേ നിശബ്ദനാക്കാൻ കഴിയില്ല. ഇവിടെ ആരും നിങ്ങളെ ഭയക്കുന്നില്ലെന്നാണ് കണ്ണൻ ഗോപിനാഥിന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർവീസ് തിരിച്ച് പ്രവേശിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൻ ഗോപിനാഥിന് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ കേന്ദ്രസർക്കാർ നിർദ്ദേശം കണ്ണൻ ഗോപിനാഥൻ തള്ളുകയായിരുന്നു. എന്നാൽ വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാർ ആണെന്നും സിവിൽ സർവീസിലേക്ക് തിരിച്ച് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. താൻ ജോലി ചെയ്ത സമയത്തെ ശമ്പളം പോലും നൽകിയില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് കണ്ണൻ ഗോപിനാഥിനെതിരെ കേസെടുത്തത്. ഗുജറാത്തിലെ രാജ്‌കോട്ട് ഭക്തിനഗർ പൊലീസ് സ്റ്റേഷനിലാണ് കണ്ണൻ ഗോപിനാഥിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.