Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശ്ശേരി : ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ചങ്ങനാശ്ശേരി യൂത്ത് കോൺഗ്രസിന്റെ കൈത്താങ്, പ്രത്യാശയുടെ കൊന്നപ്പൂക്കളും കരുതലിന്റെ കിറ്റും എന്ന പരിപാടി ആണ് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജെഫിൻ മൂലമുറിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾക്കൊപ്പം കൈനീട്ടവും ഒരുപിടി കൊന്നപ്പൂക്കളും വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി ജനറൽ സെക്രട്ടറി രാജീവ്‌ മേച്ചേരി തൃക്കോടിത്താനത് മുക്കാട്ടുപടിയിൽ പരിപാടിയുടെ തുടക്കം കുറിച്ചു.

മനുകുമാർ,അജു തെക്കേക്കര, മറഡോണ, കണ്ണൻ പി എസ്, ജിനു ജോസഫ്, നിസാർ അരമല, വിമൽ പി വി, ഗോപിനാഥ്, ബിബിൻ, സോജി, ആൻഡ്രൂസ്, എമിൽ സതീഷ് മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.

കിറ്റുകൾ ചങ്ങനാശ്ശേരിയിലെ ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് എത്തിക്കുവാനാണ് യൂത്ത് കോൺഗ്രസ്‌ ശ്രമിക്കുന്നത്.