
കോട്ടയം: പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിമറ്റം തട്ടാപറമ്പിൽ ടി.എം. സലീം (53)ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആൾതാമസമില്ലാത്ത റബ്ബർതോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡംഗം നിസാ സലീമാണ് ഭാര്യ. മക്കൾ: ഫാത്തിമ്മ, മുഹമ്മദ് അമീൻ. മരുമകൻ: അഫ്‌സൽ. ഖബറടക്കം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



