Friday, April 24, 2026

സംസ്ഥാനത്ത് ഉഷ്ണ തരംഗം; എങ്ങനെ നേരിടാം, പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി;ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകൾക്ക് യോഗം രൂപം നൽകും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.

video
play-sharp-fill

ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകൾക്കും യോഗം രൂപം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത്

ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.