
കുമരകം: വായനദിനത്തോടനുബന്ധിച്ച് കുമരകം എസ് കെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പുസ്തക പ്രദർശനം എക്സൈസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സന്തോഷ് കുമാർ കുമരകം ഉദ്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹത്തിന്റെ ‘സീതായനം’ എന്ന കൃതിയെ മുൻനിർത്തി വിദ്യാർഥികൾ സന്തോഷ് കുമാറുമായി അഭിമുഖം നടത്തി. സ്കൂൾ മാനേജർ എ കെ ജയപ്രകാശ് വായനയുടെ മഹത്വത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സുനി മോൾ എസ്, മലയാളം അധ്യാപിക സനിത മോഹൻ എന്നിവർ വായനദിന സന്ദേശം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വായന വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, വായന മത്സരം, പ്രശ്നോത്തരി, അടിക്കുറിപ്പ് മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.







