‘വ്യക്തമായ കണക്കുള്ള ബാങ്ക് ഇടപാട്’; മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ന്യായീകരിച്ച്‌ സിപിഎം

‘വ്യക്തമായ കണക്കുള്ള ബാങ്ക് ഇടപാട്’; മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ന്യായീകരിച്ച്‌ സിപിഎം

Spread the love

 

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ന്യായീകരിച്ച്‌ സിപിഎം. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണ് എക്‌സാലോജിക് സിഎംആര്‍എലുമായി നടത്തിയതെന്നാണ് ന്യായീകരണം.ലോക്‌സഭാ തെരഞ്ഞെടുപ്പ്ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന നിയമസഭാ മണ്ഡലം ശില്‍പശാലയിലേക്ക് തയാറാക്കിയിരിക്കുന്ന രേഖയിലാണ് ഇക്കാര്യം പറയുന്നത്. സിഎംആര്‍ലുമായി നടന്നത് സുതാര്യവും നിയമപരവുമായ ഇടപാടുകളാണ്.

 

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച്‌ കള്ളക്കഥകള്‍ മെനയുകയാണെന്നും പാര്‍ട്ടി വിമര്‍ശിച്ചു. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തില്‍ അവരുടെ വാദം പോലും കേള്‍ക്കാതെയാണ് പ്രചാരണം നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്‍റെ വികസനപ്രവര്‍ത്തനത്തെയും സര്‍ക്കാരിനെയും തേജോവധം ചെയ്യുന്നത് രാഷ്ട്രീയ അജണ്ടയായി മുന്നോട്ടുവയ്ക്കുകയാണെന്നും രേഖയില്‍ പറയുന്നു.