Spread the love

ചെന്നൈ :യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ്റ് സ്‌ഥാനാർഥിയായേക്കുമെന്ന പ്രതീക്ഷകൾക്കിടെ മുത്തച്ഛൻ പി.വി ഗോപാലൻ്റെ നാടായ മന്നാർഗുഡി തുളസേ ന്ദ്രപുരം ഗ്രാമത്തിൽ പ്രത്യേക പ്രാർഥന നടത്തി. വൈസ് പ്രസിഡൻ്റ് സ്‌ഥാനത്തേക്കു മത്സരിച്ചപ്പോഴും

video
play-sharp-fill

ധർമശാസ്‌താ ക്ഷേത്രത്തിൽ പൂജയും അന്നദാനവും നടന്നിരുന്നു. കമലയു ടെ കുടുംബത്തിൻ്റെ കൂടി സഹായത്തോടെ യാണു ക്ഷേത്രം നിർമിച്ചത് നയതന്ത്ര ഉദ്യോഗസ്ഥ‌നായിരുന്ന ഗോപാലൻ വിരമിച്ച ശേഷം

കുടുംബത്തോടൊപ്പം ചെന്നൈ ബസന്റ് നഗ റിലേക്കു താമസം മാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലിഫോർണിയ അറ്റോണി ജനറൽ സ്ഥാനത്തേക്കും സെനറ്റിലേക്കും മത്സരിച്ചപ്പോൾ കമലയുടെ ആഗ്രഹപ്രകാരം അമ്മ ശ്യാമളയു ടെ ഇളയ സഹോദരി സരള ബസൻ്റ് നഗറിലെ വരസിദ്ധിവിനായക ക്ഷേത്രത്തിൽ 108 കേരമുടച്ചു പ്രാർഥിച്ചിരുന്നു.

1998 ൽ ഗോപാ ലൻ മരിക്കുന്നതുവരെ അമ്മയ്‌ക്കൊപ്പം കമല ചെന്നൈ സന്ദർശിച്ചിരുന്നു. ശ്യാമള മരിച്ചപ്പോൾ ചിതാഭസ്മം നിമജ്ജനം ചെയ്യാനും എത്തി.