Spread the love

കൊച്ചി: കൊച്ചി കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്.

video
play-sharp-fill

റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് 11 പേരുടെ സംഘം ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.

 

പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികില്‍ നിന്ന യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കള്‍ സംഘം ചേർന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. എട്ടോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോണ്‍ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു. ഫോണ്‍ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച്‌ കറക്കി നിലത്തെറിയാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഞ്ചില്‍ ചവിട്ടി. പിന്നാലെ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കള്‍ ശ്രമിച്ചു. കഴുത്തിലും പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. താമസിച്ചിരുന്ന മുറിയുടെ സമീപത്തുള്ള കടയില്‍ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു പെണ്‍കുട്ടികള്‍.