play-sharp-fill
ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ പങ്കുവച്ച് കാളിദാസ് ജയറാം

ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ പങ്കുവച്ച് കാളിദാസ് ജയറാം

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ തന്‍റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കാളിദാസ്. അവർ സന്തോഷമായി കുട്ടിയും കുടുംബവുമായി ജീവിക്കുന്നുവെന്നാണ് കാളിദാസ് പറഞ്ഞത്.

താൻ നൽകിയ ആദ്യ പ്രണയ സമ്മാനത്തെക്കുറിച്ചും കാളിദാസ് പറഞ്ഞു. ആദ്യം നൽകിയ സമ്മാനം പെർഫ്യൂം ആയിരുന്നെന്നും ആ പ്രായത്തിൽ എന്ത് നൽകണമെന്ന് തനിക്കറിയില്ലായിരുന്നെന്നും കാളിദാസ് പറഞ്ഞു.

പ്രണയിനിയെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ,പാവം അവരുടെ കുടുംബം എന്നു പറഞ്ഞ് കാളിദാസ് ഒഴിഞ്ഞുമാറുകയും ചെയ്തു. പ്രണയ വേദനയുണ്ടായിട്ടുണ്ട്. അത് തനിക്ക് വലിയ ലേണിംഗ് അനുഭവമായിരുന്നു. ആ സമയത്ത് വേദനയായിരുന്നു. പക്ഷെ ഇപ്പോൾ അതിൽ നിന്നെല്ലാം താൻ മാറിയെന്നും ഇന്നും അതിൻ്റെ നല്ല ഓർമ്മകൾ താൻ സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group