Spread the love

ഇടുക്കി: പാമ്പനാറില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ കടിച്ചിരുന്നു.

video
play-sharp-fill

പഞ്ചായത്തില്‍ വ്യാപകമായി വാക്‌സിനേഷന്‍ നടത്താനാണ് തീരുമാനം.

പീരുമേട് പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ നല്‍കി.

പീരുമേട് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ പാമ്പനാര്‍ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലുമാണ് തെരുവുനായ ആക്രമണമുണ്ടായത്.

രണ്ടുദിവസത്തിനുളളിലാണ് നായ പത്തൊന്‍പതോളം ആളുകളെ കടിച്ചത്. ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.