Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ഭരണകക്ഷി സഖാക്കളുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ പൊലീസ് വിവരമറിയും. അതിനുള്ള ഉദാഹരണമാണ് കടയ്ക്കൽ എസ്ഐയുടെ സ്ഥലംമാറ്റം. പ്രാദേശിക സിപിഎം നേതാക്കളുടെ കരിമ്പട്ടികയിൽ പെട്ട കടയ്ക്കല്‍ എസ്‌ഐ ജ്യോതിഷ് ചിറവൂരിനെയാണ് സ്ഥലംമാറ്റിയത്.

കടയ്ക്കല്‍ സ്റ്റേഷനില്‍ ഇന്നലെ പോസ്റ്റ് ചെയ്ത എസ്‌ഐയെയാണ് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് സ്ഥലംമാറ്റിയത്. കടയ്ക്കലില്‍ നിന്ന് ഡാന്‍സാഫ് ടീമിലേക്കാണ് മാറ്റിയത്. പിടികിട്ടാപുള്ളി ആറ്റിങ്ങല്‍ അയ്യപ്പനെ 20 വര്‍ഷത്തിന് ശേഷം പിടികൂടിയ അന്വേഷണ സംഘാംഗമായിരുന്നു എസ്‌ഐ ജ്യോതിഷ് ചിറവൂര്‍. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പൊലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിരവധി മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് കേസില്‍, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജ്യോതിഷിനെ, കൊല്ലം റൂറല്‍ എസ് പി സ്ഥലം മാറ്റുകയായിരുന്നു. ഇന്നലെയാണ് എസ്‌ഐ ജ്യോതിഷ് ചിറവൂര്‍ കടയ്ക്കല്‍ എസ്‌ഐ ആയി ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കേസില്‍, ജയിലിലായിരുന്നവര്‍ പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കഞ്ചവടം നടത്തുന്നതായി വിവരം കിട്ടിയത്. സിഐ രാജേഷിന്റെ നിര്‍ദേശപ്രകാരം, എസ്‌ഐ ജ്വോതിഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ പൊലീസ് പെറ്റിയടിക്കുന്നത് നിയമം നടപ്പാക്കല്‍ മാത്രമല്ല, യാത്രക്കാരന്റെ സുരക്ഷയെ കൂടി കരുതിയാണ്. കഴിഞ്ഞ ദിവസം ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഇരുചക്ര വാഹനത്തിന് ഇന്‍ഷുറന്‍സും ഇല്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജ്യോതിഷ് പിഴ ചുമത്തിയിരുന്നു.

അതോടെ, സെക്രട്ടറിക്ക് അനിഷ്ടമായി, അധികം വൈകാതെ എസ്‌ഐ ജ്യോതിഷ് ചിറവൂരിനെ സ്ഥലംമാറ്റി. ജില്ലാ റൂറല്‍ ഡാന്‍സാഫിലേക്ക് പോയ എസ്‌ഐ യെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ വെഞ്ഞാറമൂട് എസ്‌ഐ ആയി നിയമിച്ചു. ഇന്നലെ കടയ്ക്കല്‍ എസ്‌ഐ ആയി വീണ്ടും നിയമിതനായി. ചുമതല ഏറ്റെടുത്തതിന് പിന്നാലെ കഞ്ചാവുമായി ഒരു സംഘത്തെ പിടികൂടി എഫ്‌ഐആര്‍ എടുക്കുകയും ചെയ്തു. എന്നാല്‍, കടയ്ക്കലില്‍ ഇനി ഈ എസ്‌ഐ തുടരേണ്ടെന്ന് സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ എസ്‌ഐയെ കടയ്ക്കല്‍ സ്റ്റേഷനില്‍ നിന്ന് ഡാന്‍സാഫ് ടീമിലേക്ക് മാറ്റിയത്. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്ബോഴാണ് സിപിഎം പ്രദേശിക പാര്‍ട്ടി നേതൃത്വം പഴയ ഡിവൈഎഫ്‌ഐക്കാരന്‍ കൂടിയായ എസ്‌ഐ ജ്യോതിഷ് ചിറവൂരിനെ തട്ടിക്കളിക്കുന്നത്.