കെ എം മാണി സ്മൃതി സംഗമം; ഏപ്രില്‍ 11 ന് കോട്ടയം തിരുനക്കര മൈതാനത്ത്
സ്വന്തം ലേഖകൻ
കോട്ടയം. കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 11 ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണി സ്മൃതി സംഗമം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി കെ.എം മാണിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ഛന നടത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പാര്‍ട്ടി എം.പി, എം.എല്‍.എമാര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം കൊടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും.
സംസ്ഥാനത്തെവിവിധ ജില്ലയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരും പ്രതിനിധികളും കൃത്യമായ ഇടവേളകളില്‍ തിരുനക്കരയില്‍ എത്തി കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.