Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് കെസി വേണുഗോപാല്‍ ക്യാമ്പിന്റെ നിര്‍ദേശം. പ്രവര്‍ത്തകര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്നാണ് കെസി വേണുഗോപാല്‍ ക്യാമ്പിന്റെ നിര്‍ദേശം. ആലപ്പുഴയിലെ കെസി വേണുഗോപാലിന്റെ വീടിന് മുന്നില്‍ കൂട്ടംകൂടരുതെന്നും സ്വന്തം വീട്ടിലോ ഡിസിസി ഓഫീസിലോ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ സസ്‌പെന്‍സുകള്‍ തീരുന്നില്ല. കെസി വേണുഗോപാലിനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കുമെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും അറിയിപ്പുകള്‍ വന്നിട്ടില്ല.

video
play-sharp-fill

ദീപാ ദാസ് മുന്‍ഷി, അജയ്മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ നാല് മണിയോടെ പ്രത്യക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ കെസി വേണുഗോപാലിന്റെ പേര് യാത്രക്കാരുടെ പട്ടികയില്‍ ഇല്ല. കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് ദീപാ ദാസ് മുന്‍ഷി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണും.