
കോട്ടയം :പശ്‌ചിമേഷ്യയിലെ യുദ്ധം മൂലം പാചക വാതകത്തിന് ക്ഷാമം നേരിടുന്ന കേരളത്തിൻ ഹോട്ടൽ മേഖല തകർന്നു. പൂട്ടുകയും തുറക്കുകയും പിന്നെയും പൂട്ടുന്ന അവസ്ഥയിലേക്ക് എത്തി നിൽക്കുകയാണ്.
ഒരു വശത്ത് ഹോട്ടലുകള്‍ പൂട്ടുന്നു, മറുവശത്ത് പിടിച്ചു നില്‍ക്കാൻ കഴിയാതെ ഭക്ഷണ വില കൂടുന്നു.
പാചക വാതക ക്ഷാമത്തില്‍ ജില്ലയില്‍ ഇതുവരെ ഇരുന്നൂറിലേറെ ഹോട്ടുലകള്‍ പൂട്ടി. ആദ്യഘട്ടത്തില്‍ പൂട്ടിയ ചില ഹോട്ടലുകള്‍ തുറന്നെങ്കിലും രണ്ടാം ഘട്ടത്തില്‍ പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. വാണിജ്യ സിലിണ്ടറുകള്‍ക്കുണ്ടായ വില വർദ്ധനവും ക്ഷാമവും. പച്ചക്കറി മുതലുള്ള സാധനങ്ങളുടെ വില വർദ്ധനയും മേഖലയ്ക്ക് തിരിച്ചടിയായി.
ഇടത്തരം ഹോട്ടലുകള്‍ക്ക് പോലും ദിവസം 3000 – 4000 രൂപ വരെ അധിക ബാദ്ധ്യതയാണ് പാചക വാതക ക്ഷാമം കൊണ്ടുണ്ടാകുന്നത്. വോട്ട് ചെയ്യാൻ പോയ അന്യസംസ്ഥാനക്കാർ മടങ്ങിവരാതായതോടെ പാചക വാതകമില്ലാതെ പാകം ചെയ്യാവുന്ന അറേബ്യൻ വിഭവങ്ങള്‍ ഉണ്ടാക്കാനുമാകുന്നില്ല. ഇത് ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീഫിന് കൃത്രിമ ക്ഷാമം
പച്ചക്കറി മുതല്‍ മീനിന്റെയും ഇറച്ചിയുടേയും വില കൂടി. ബീഫിന് വില കൂട്ടാനായി കൃത്രിമ ക്ഷാമവും സൃഷ്ടിക്കുന്നുണ്ടെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. അറവ് നിറുത്തിവച്ചിരിക്കുകയാണന്ന് ഒരു വിഭാഗം വ്യാപാരികള്‍. ക്ഷാമമുണ്ടാകുന്നതോടെ വിലയും കൂടും. വിഭവങ്ങളുടെ വിലയെല്ലാം ഉയർന്നു. പതിവായി പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവരെയൊക്കെ ഇത് ബാധിച്ചിട്ടുണ്ട്. അതേസമയം ആഴ്ചയിലൊരിക്കല്‍ കുടുംബത്തോടെ പുറത്തിറങ്ങിയവരും ഒഴിവാക്കിത്തുടങ്ങി.
ഇനിയും വില കൂടും
ഭക്ഷണ വില ഇനിയും ഉയർന്നേക്കും
ഇന്ധന വില കൂടിയേക്കുമെന്ന് റിപ്പോർട്ട്
അവശ്യ സാധനങ്ങളുടെ വില ഉയരുന്നു
” പാചക വാതകത്തിന് ഡിമാൻഡായതോടെ ഹോട്ടലുകള്‍ക്ക് മുന്നില്‍ കൊണ്ടുവന്നിരുന്ന രീതിയും ഏജൻസികള്‍ അവസാനിപ്പിച്ചു. അവിടെ പോയി വാങ്ങണം. അതും അധികച്ചെലവാണ്.







