
നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലേക്കും. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരും.
മാതൃകാ ചോദ്യപേപ്പർ എന്ന നിലയില്‍ പ്രചരിച്ച ചോർത്തിയ ചോദ്യങ്ങള്‍ ആർക്കെല്ലാം കിട്ടി എന്നതില്‍ രാജസ്ഥാൻ പോലീസ് വിശദമായ വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും പേര് വിവരങ്ങളാണ് രാജസ്ഥാൻ പോലീസിന് ലഭിച്ചത്. ഇതില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തതായും വിവരമുണ്ട്. ചോദ്യപേപ്പർ ചോർച്ചയില്‍ രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘത്തില്‍ നിന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു.
ജയ്‌പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകളും ശേഖരിച്ചിരുന്നു. ചോദ്യം ചെയ്ത വിവരങ്ങള്‍ അടക്കമുള്ള രേഖകളാണ് സിബിഐക്ക് കൈമാറിയിരിക്കുന്നത്. കൈമാറിയ രേഖയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ള ചില വിദ്യാർത്ഥികളും ഉള്‍പ്പെടുന്നതായാണ് വിവരം. ഇവർക്ക് മാതൃക ചോദ്യപേപ്പർ കിട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി വഴിയാണ് ആദ്യഘട്ടത്തില്‍ ചോർത്തിയ ചോദ്യപേപ്പർ എത്തിയത്. നിലവില്‍ നാല് സംഘങ്ങളെയാണ് സിബിഐ അന്വേഷണത്തിനായി നിയോഗിച്ചത്.







