Spread the love

കോട്ടയം: തന്റെ പേര് മന്ത്രിസ്ഥാനത്തിലേക്ക് വലിച്ചിഴച്ച്‌ തന്നെ ഒരു പാർട്ടി വിരുദ്ധനാക്കി മാറ്റരുതെന്ന് പുതുപ്പള്ളി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മൻ.
കഴിഞ്ഞ നാല് ദിവസമായി താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങളുടെ പരമാവതിയിലാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചു.

video
play-sharp-fill

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി പുതുപ്പള്ളിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രി സ്‌ഥാനത്തേക്ക് പേര് വലിച്ചിഴച്ച്‌ അപമാനിച്ചത് മാധ്യമങ്ങളാണ്, 26 വർഷമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും യാതൊരുവിധ സ്ഥാനമാനങ്ങളും വഹിക്കാതെയാണ് പാർട്ടിയെ സേവിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പാർട്ടിക്കെതിരായി പ്രവർത്തിക്കുന്നതിനെക്കുറിച്ച്‌ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനാണെന്ന തരത്തിലുള്ള ക്രൂരമായ ആക്ഷേപങ്ങള്‍ വരെ തനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇനി അങ്ങനെയുള്ള കേള്‍വികള്‍ക്ക് ഇടവരുത്തരുതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം കോണ്‍ഗ്രസിലെ പ്രബലരായ മൂന്ന് നേതാക്കള്‍ കൈ ഒഴിഞ്ഞതുകൊണ്ടാണോ എന്ന ചോദ്യത്തിന്, താൻ ജീവിതത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ ഒരു ഗ്രൂപ്പിലും പങ്കെടുത്തിട്ടില്ലാത്ത കോണ്‍ഗ്രസുകാരനാണെന്ന് അദ്ദേഹം മറുപടി നല്‍കി.