Spread the love

പൊൻകുന്നം: പൊൻകുന്നം നാനോ സിറ്റിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അജ്ഞാതനായ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

video
play-sharp-fill

ഇന്ന് രാവിലെ ഇയാൾ പ്രദേശത്ത് ലക്ഷ്യമില്ലാതെ കറങ്ങിനടന്നിരുന്നതായി സമീപവാസികൾ പറഞ്ഞു. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണോ എന്ന് സംശയമുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആംബുലൻസിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.