അഭിഭാഷകർ സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ തിരുത്തൽ ശക്തിയായി മാറണം; ജോസ് കെ മാണി എം. പി.
കോട്ടയം: അഭിഭാഷകർ സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ തിരുത്തൽ ശക്തിയായി മാറണമെന്ന് കേരള കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ മാണി അഭിഭാഷകരെ ആഹ്വാനം ചെയ്തു. കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പുതിയതായി 300 യുവ അഭിഭാഷകരെ സംഘടനയിൽ അംഗത്വം നൽകുന്നതിനുള്ള ജില്ലാതല പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിഭാഷക ക്ഷേമനിധി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജോബ് മൈക്കിൾ എംഎൽഎ യോഗത്തിൽ അറിയിച്ചു.
കോട്ടയം ജില്ല ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ അഡ്വക്കേറ്റ് സണ്ണി ചാത്തുകുളത്തിനെ യോഗം അനുമോദിച്ചു ലോയേഴ്‌സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് റോയിസ് ചിറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ടോം ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വക്കേറ്റ് ജസ്റ്റിൻ ജേക്കബ്, അഡ്വക്കേറ്റ് കുഞ്ചെറിയ കുഴിവേലി അഡ്വക്കേറ്റ് അമൽ വിൻസന്റ്, അഡ്വക്കേറ്റ് പിള്ളൈ ജയപ്രകാശ് അഡ്വക്കേറ്റ് സണ്ണി ചാത്തുകുളം അഡ്വക്കേറ്റ് ബോബി ജോൺ തുടങ്ങിയവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group