play-sharp-fill
സുവർണാവസരം, 57,000 രൂപ വരെ ശമ്പളം ; കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഫീല്‍ഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവുകളിലേയ്ക്കുള്ള വാക് -ഇൻ-ഇന്റർവ്യൂ ജൂലൈ 18 ന് ; നിരവധി അവസരങ്ങള്‍ വേറെയും കൂടൂതലറിയാം

സുവർണാവസരം, 57,000 രൂപ വരെ ശമ്പളം ; കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഫീല്‍ഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവുകളിലേയ്ക്കുള്ള വാക് -ഇൻ-ഇന്റർവ്യൂ ജൂലൈ 18 ന് ; നിരവധി അവസരങ്ങള്‍ വേറെയും കൂടൂതലറിയാം

സ്വന്തം ലേഖകൻ

കോട്ടയം; ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഫീല്‍ഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

കോട്ടയം എൻ.എച്ച്‌.എം. കോണ്‍ഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. ഫീല്‍ഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എൻ.ബി ഇൻ സൈക്യാട്രി. വേതനം 57,525 രൂപ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കല്‍ സൈക്കോളജി) ആർ.സി.ഐ. രജിസ്‌ട്രേഷനും. വേതനം 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 0481 2562778.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

പാമ്ബാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലെ ലാബ് ടെക്‌നീഷ്യന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോണ്‍: 04822-225347.

അഭിമുഖം

പുനലൂർ സർക്കാർ പോളിടെക്‌നിക് കോളേജില്‍ ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ ലക്ചറർ തസ്ത‌ികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള അഭിമുഖം നടത്തും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം. ഫിസിക്‌സ് വിഭാഗം ജൂലൈ 12 രാവിലെ 10 നും ഇംഗ്ലീഷ് വിഭാഗത്തിന് ജൂലൈ 15 രാവിലെ 10നും അഭിമുഖം നട ത്തും. പാൻ കാർഡ് അധാർ കാർഡ് എന്നിവ നിർബന്ധമാണ്. വിദ്യാഭ്യാസ യോഗ്യതയുടെയും, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ -0475 2910231

ഗസ്റ്റ് അധ്യാപക നിയമനം

പാലക്കാട്: തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്‌ഡി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരെയും പരിഗണിക്കും.

കോളെജ് വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 20ന് വൈകീട്ട് അഞ്ചിന് മുമ്ബായി കോളെജിന്റെ [email protected] എന്ന ഔദ്യോഗിക മെയിലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖ തിയ്യതി പിന്നീട് അറിയിക്കും. ഈ അധ്യയന വര്‍ഷത്തില്‍ മുന്‍ വിജ്ഞാപന പ്രകാരം നേരത്തെ അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9188900196.