Spread the love

കിടങ്ങൂർ : പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി കുമളി അമരാവതി  വരിക്കമാക്കൽ വീട്ടിൽ ജിബിൻ ബെന്നി (23)യെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ ചേർപ്പുങ്കൽ ടൗണിൽ നടത്തിയിരുന്ന കൺസൾട്ടിംഗ് സ്ഥാപനം വഴി ഗാന്ധിനഗർ പെരുമ്പായിക്കാട് സ്വദേശിയായ യുവാവിൽ നിന്നും യുവാവിന് ആറുമാസത്തിനുള്ളിൽ പോളണ്ടിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി  രണ്ട് ലക്ഷത്തി അൻപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ മാരായ അരുൺ പി.സി, ഗ്രിഗോറിയസ് ജോസഫ്, ടിന്റു സൈമൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.