play-sharp-fill
വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ;  യൂറോപ്പിലെ ലക്സംബർഗിൽ ജോലി തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞ് എറണാകുളം സ്വദേശിനിയിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കല്ലായി കാര്യാട്ട് വീട്ടിൽ സാബർ അഹമ്മദ് അലി (30) യെയാണ് എറണാകുളം പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

യൂറോപ്യൻ രാജ്യമായ ലക്സംബർഗിലുള്ള കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻവേലിക്കര തുരുത്തൂർ ഭാഗത്തുള്ള യുവതിയെയാണ് കബളിപ്പിച്ചത്. യുവതിയിൽ നിന്നും പല പ്രാവശ്യമായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയിരുന്നു.

തുടർന്ന് ജോലിക്കാര്യത്തെ പറ്റി അമ്പേഷിക്കുന്നതിനായി വിളിച്ചപ്പോൾ സാബർ ഫോൺ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയായിരുന്നു. ദില്ലി എയർ പോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുനമ്പം ഡി വൈ എസ് പി മുരളി എം കെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group