play-sharp-fill
5ജി സേവനങ്ങള്‍ക്ക് സിം കാര്‍ഡ് മാറ്റേണ്ടതുണ്ടോ….? ജിയോ 5ജി എങ്ങനെ ഫോണില്‍ ലഭ്യമാവും? വിശദാംശങ്ങള്‍ അറിയാം

5ജി സേവനങ്ങള്‍ക്ക് സിം കാര്‍ഡ് മാറ്റേണ്ടതുണ്ടോ….? ജിയോ 5ജി എങ്ങനെ ഫോണില്‍ ലഭ്യമാവും? വിശദാംശങ്ങള്‍ അറിയാം

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്ത് 5ജി സേവനങ്ങള്‍ക്ക് റിലയന്‍സ് ജിയോ ഇന്നു തുടക്കമിടുകയാണ്.

കൊച്ചിയിലാണ് ആദ്യം സേവനം ലഭ്യമാവുക.
എങ്ങനെയാണ് 5ജി ഫോണില്‍ ലഭ്യമാവുക?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി സൗകര്യമുള്ള ഫോണ്‍ ആയിരിക്കണമെന്നു മാത്രം.

ഒന്നുകില്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ആവണം. അല്ലെങ്കില്‍ 239 രൂപയോ അതിനു മുകളിലുള്ള പ്രി പ്ലെയ്ഡ് പ്ലാനോ ഉണ്ടായിരിക്കണം.
ഇത്രയുമാണ് ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹത.

മൈ ജിയോ ആപ്പോ വെബ് സൈറ്റോ തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ 5ജിക്കു യോഗ്യതയായി എന്നര്‍ഥം.

അതില്‍ ‘I’m interested’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണിന്റെ സെറ്റിങ്ങിങ്‌സില്‍ മൊബൈല്‍ നെറ്റ്‌വര്‍ക് മെനുവില്‍ ‘പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്’ 5ജി ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളില്‍ 5ജി ചിഹ്നം പ്രത്യക്ഷമാകും.

5ജിയില്‍ സെക്കന്‍ഡില്‍ 1 ജിബി വരെ വേഗം നല്‍കുമെന്നാണ് ജിയോയുടെ അവകാശവാദം.