
കോട്ടയം: ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി. രോഗികളെയും ആശുപത്രി ജീവന ക്കാരെയും ഞെട്ടിച്ചു കൊണ്ട് ഇന്നുച്ചകഴിഞ്ഞ് മുന്നരയോടെയാണ് വിവരം പുറത്തറിയുന്നത്.
കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ടോണി ജോണിന്റെ നേതൃത്വത്തിൻ എക്സൈസ് എത്തി കഞ്ചാവ് ചെടി കൊണ്ടുപോയി.
ആശുപത്രിയിലെ ഔഷധ ഉദ്യാനത്തിലാണ് ഒരു കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ടി ഉയരമുണ്ട്.
ചെടിയെ ആരോ പരിപാലിക്കുന്നതായിട്ടാണ് കണ്ടെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആരാണ് എന്ന് വ്യക്തമായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണ് ഓപ്പറേഷൻ തിയേറ്ററിന്റെ പിൻ ഭാഗത്താണ് ഔഷധ സസ്യത്തോട്ടം. ഇതിനുള്ളിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.നട്ടുനനച്ച് വളർത്തിയതെന്ന് വ്യക്തം. ഇനി ആരാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്താനുള്ളത്.







